കേരളത്തില്‍ ഇന്നും വൈദ്യുതി മുടക്കം തുടരും
തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്നും പവര്‍കട്ട് തുടരുന്നതാണ്. നിലവില്‍ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 94 ദശലക്ഷത്തിന് മുകളിലെത്തിയിരിക്കുകയാണ്.
പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് എന്‍ടിപിസി സിഎംഡിയുമായി കെഎസ്‌ഇബി ചെയര്‍മാന്‍ ഇന്ന് പ്രത്യേക കൂടിക്കാഴ്ച നടത്തും. എന്‍ടിപിസി ഒരു സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ വലിയ കടമ്പകളില്ലാതെ തന്നെ വൈദ്യുതി വാങ്ങാനാകുമെന്നാണ് വിലയിരുത്തല്‍.
എന്‍ടിപിസി അവസാന ഓപ്ഷനല്ലായെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, കൂടിയ വില നല്‍കേണ്ടി വന്നാലും അടിയന്തര സാഹചര്യത്തില്‍ വൈദ്യുതി വാങ്ങുക എന്നത് മാത്രമാണ് സർക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യം. യൂണിറ്റിന് 30 രൂപ നിരക്കില്‍ വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെങ്കിലും പ്രതിസന്ധി മറികടക്കാൻ മറ്റ് വഴികളില്ല.
വിവിധ ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാനും ചെയര്‍മാന്‍ നേരിട്ട് ഇടപെടുന്നുണ്ട്. കൈമാറ്റ കരാര്‍ അവസാനിച്ചതോടെ പീക്ക് ടൈമില്‍ 300 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിക്കുമെന്നത് ചെറിയൊരു ആശ്വാസമാണെങ്കിലും, അതുകൊണ്ട് മാത്രം നിലവിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
