കര്‍ണാടകയില്‍ അച്ഛനെയും മകളെയും ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി
ബെംഗളൂരു: കർണാടകത്തിലെ ബെലഗാവിയിൽ അച്ഛനെയും മകളെയും ബന്ധുക്കൾ പഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. മുൻ സൈനികനായ രുദ്രപ്പയും മകൾ ശശികലയുമാണ് കൊല്ലപ്പെട്ടത്. രുദ്രപ്പയുടെ സഹോദരന്മാരും ഒരാളുടെ മകനും ചേർന്നാണ് കൊലപാതകങ്ങൾ നടത്തിയത്. വിരമിച്ച സൈനികനായ അറുപത്തിയേഴുകാരൻ രുദ്രപ്പ കുന്ദരഗിയും, ഇരുപത്തിയാറുകാരിയായ മകൾ ശശികലയുമാണ് സ്വന്തം ബന്ധുക്കളുടെ ക്രൂരതയ്ക്ക് ഇരയായി ദാരുണമായി കൊല്ലപ്പെട്ടത്. ബെലഗാവിയിലെ അവരാദി ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ചായിരുന്നു കൊലപാതകങ്ങൾ
