Latestകേരളം

യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെയും അപമാനിച്ചു,സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ യുവതി അറസ്റ്റില്‍

കണ്ണൂർ.യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ യുവതി അറസ്റ്റില്‍.കോഴിക്കോട് കുറ്റ്യാടിക്കടുത്തെ തൊട്ടില്‍പ്പാലം സ്വദേശി വടക്കേതില്‍ രമ്യ ഷിംജിത്തിനെയാണ് പറവൂർ പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

ഇന്ന് പുലർച്ചെ കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള ബന്ധുവീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് വഴങ്ങിയില്ലെങ്കിലും ഒടുവില്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് പോലീസ് കാണിച്ചതോടെ വഴങ്ങുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുക്കുമ്പോഴുള്ള ബഹളവും പിന്നീട് പോലീസ് വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ പോലീസിനെ ഭീഷണിപ്പെടുത്തുന്നതും രമ്യ ഷിംജിത്ത് തന്നെ മൊബൈല്‍ ഫോണില്‍ റെക്കോർഡ് ചെയ്ത് ഇവരുടെ ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.