Latestകേരളംവാര്‍ത്തകള്‍

പരശുറാം എക്സ്പ്രസ് എൽഎച്ച്ബി കോച്ചുകളിലേക്ക്

തിരുവനന്തപുരം: പരശുറാം എക്സ്പ്രസ് എൽഎച്ച്ബി(ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മം​ഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ്(16649) സെപ്റ്റംബർ 22 മുതലും കന്യാകുമാരി-മം​ഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ്(16650) സെപ്റ്റംബർ 23 മുതലും എൽഎച്ച്ബി കോച്ചുകളുമായാകും സർവീസ് നടത്തുക.

എൽഎച്ച്ബി കോച്ചുകളായതോടെ ട്രെയിനിലെ കോച്ചുകളുടെ ഘടനയിലും മാറ്റംവരും. രണ്ട് എസി ചെയർകാർ, ഒൻപത് സെക്കൻഡ് സിറ്റിങ് കോച്ച്, ഒൻപത് ജനറൽ ക്ലാസ് കോച്ച്, ഒരു സെക്കൻഡ് ക്ലാസ് കം ല​ഗേജ് ബ്രേക്ക് വാൻ, ഒരു ജനറേറ്റർ കാർ കോച്ച് എന്നിങ്ങനെയും പരശുറാം എക്സ്പ്രസിലെ പുതിയ കോച്ച് ഘടന