Latestഗൾഫ്

മക്കയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ആളപായമില്ല

റിയാദ്: മക്കയിലെ കഅ്കിയ്യ പ്രദേശത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ഉടനെത്തി സൗദി സിവിൽ ഡിഫൻസ് സേന വിജയകരമായി തീയണച്ചു. ഞായറാഴ്ചയാണ് സംഭവം. അപകടത്തെക്കുറിച്ചുള്ള വിവര ലഭ്യതയെത്തുടർന്ന് മക്കയിലെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ സ്ഥലത്തെത്തുകയും ദ്രുതഗതിയിൽ നടപടികൾ സ്വീകരിച്ച് തീ പൂർണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.