Latestകേരളം

ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: നേരിയ ആശ്വാസമായി മഴ എത്തിയതോടെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി. വൈദ്യുതി ഉപയോഗത്തില്‍ കുറവുവന്നെന്നും പീക്ക് ടൈം ആവശ്യകത കുറഞ്ഞെന്നും കെഎസ്ഇബി വ്യക്തമാക്കി. ആവശ്യമായ വൈദ്യുതി ലഭിച്ചതോടെ നിയന്ത്രണം ഒഴിവാക്കാനായി. 12.45 വരെയും നിയന്ത്രണം വേണ്ടി വരില്ലെന്ന് കെഎസ്ഇബി അറിയിച്ചു

ഇന്ന് പരമാവധി കൂടിയ ഉപഭോഗം 4560 മെഗാവാട്ടാണ്. 20 ദിവസത്തിനിടെ നിയന്ത്രണം ഒഴിവായ നാലാം നാളാണിത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഏറ്റവും കുറവ് ഉപഭോഗം രേഖപ്പെടുത്തിയ ദിവസമാണിതെന്നും കെഎസ്ഇബി അറിയിച്ചു.