Latestകേരളം

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാന് ക്രൈംബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം: പരീക്ഷാ തട്ടിപ്പില്‍ രണ്ട് പിഎസ് സി അംഗങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ഡോ. എസ് ശ്രീകുമാർ, എസ് എ സെയിഫ് എന്നിവരാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായത്. എസ്‌ഐടി തലവന്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ക്രമക്കേടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യലുണ്ടാകും. നാളെയും രണ്ട് പിഎസ് സി അംഗങ്ങളോട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പിഎസ് സി ചെയര്‍മാന്‍ ഡോ. എംആര്‍ ബൈജുവിനോട് ബുധനാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്. നേരത്തെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് പിഎസ് സി അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനെതിരെ പിഎസ് സി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിഎസ് സിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.