ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ സൺറൈസ് ഹോസ്പിറ്റൽ പ്രിവിലേജ് കാർഡ് ലോഞ്ച് ചെയ്തു; ഉദ്ഘാടനം ഇൻസ്പെക്ടർ ഷൈൻ KP നിർവഹിച്ചു
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായി കാഞ്ഞങ്ങാട് സൺറൈസ് ഹോസ്പിറ്റലിന്റെ പ്രിവിലേജ് കാർഡ് പ്രകാശനം ചെയ്തു . ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഷൈൻ kp ഉദ്ഘാടനം ചെയ്തു.
സമൂഹത്തിന്റെ സംരക്ഷണത്തിനായി പൊലീസ് സേന നൽകുന്ന നിസ്വാർത്ഥ സേവനങ്ങളെ മാനിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ചടങ്ങിൽ സൺറൈസ് ഹോസ്പിറ്റൽ നോർത്ത് ക്ലസ്റ്റർ ജനറൽ മാനേജർ ഉണ്ണികൃഷ്ണൻ പ്രിവിലേജ് കാർഡിന്റെ ആനുകൂല്യങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വിശദീകരിച്ചു. കമ്മ്യൂണിറ്റി കണക്ട് ഡെപ്യൂട്ടി മാനേജർ ബിജേഷ് കെ.കെ ചടങ്ങിൽ സംസാരിച്ചു
കൂടുതൽ ആരോഗ്യകരവും കരുതലുള്ളതുമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് സൺറൈസ് ഹോസ്പിറ്റൽ ഈ കമ്മ്യൂണിറ്റി കെയർ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
