പിഎസ്സി വിഷയം; രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ കത്തയക്കും
തിരുവനന്തപുരം: പിഎസ്സി വിഷയത്തില്‍ രാഷ്ട്രപതിക്ക് വീണ്ടും ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ കത്തയക്കും. മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അയച്ച ശുപാര്ശത്തിന്മേല് തുടര്‍നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരിക്കും കത്ത്. പിഎസ്സി പിരിച്ചുവിടണമെന്ന ആവശ്യവും കത്തില്‍ ഉന്നയിക്കും.
ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പ്രതിനിധി സംഘവും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിഎസ്സി ക്രമക്കേടുമായി ബന്ധപ്പെട്ടുകൊണ്ട് തുടര്‍നടപടി സ്വീകരിക്കണമെന്ന് ആയിരുന്നു ബിജെപിയുടെ ആവശ്യം. തുടര്‍ന്നാണ് മുന്ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അയച്ച കത്തിന്മേല് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഗവര്‍ണര്‍ ഓം പ്രകാശ് മാഥുര്‍ രാഷ്ട്രപതിക്ക് കത്തയക്കാന്‍ തീരുമാനിച്ചത്.
