Latestകേരളം

കാറിടിച്ച്‌ രക്തം വാര്‍ന്ന് റോഡില്‍ കിടന്ന കാല്‍നടയാത്രക്കാരൻ മരിച്ചു

പാലക്കാട്‌.കാറിടിച്ച്‌ റോഡരികില്‍ പത്ത് മിനിറ്റോളം രക്തം വാർന്ന് കിടക്കേണ്ടി വന്ന കാല്‍നടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു.

ചാലിശ്ശേരി തേവർപറമ്പില്‍ അബൂബക്കർ (62) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.കൂറ്റനാട് – തണ്ണീർക്കോട് റോഡില്‍ വട്ടേനാട് സ്കൂളിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു ദാരുണമായ അപകടം നടന്നത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അബൂബക്കറിനെ തണ്ണീർക്കോട് ഭാഗത്തുനിന്ന് നിയന്ത്രണം വിട്ടെത്തിയ കാർ ശക്തിയായി ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് രക്തം വാർന്ന് റോഡില്‍ കിടന്ന അബൂബക്കറിനെ ആശുപത്രിയിലെത്തിക്കാൻ അതുവഴി കടന്നുപോയ കാറുകളോ മറ്റ് വാഹനങ്ങളോ തയ്യാറായില്ല