സ്വർണവിലയില്‍ നേരിയ വർധനവ്
സ്വർണവിലയില്‍ നേരിയ വർധനവ്.ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 12,775 രൂപയിലും പവന് 1,02,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നതെന്ന് കേരളാ ഗോള്‍ഡ് ആന്റ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 1,01,840 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് വ്യാപാരം നടന്നിരുന്നത്.
