Latestകേരളം

ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ ഫാസ്റ്റ് പദവി റെയിൽവേ പിന്‍വലിച്ചു

തിരുവനന്തപുരം: കണ്ണൂര്‍, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ ഫാസ്റ്റ് പദവി റെയിൽവേ പിന്‍വലിച്ചു.

സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ് ഒഴിവാകുന്നതോടെ എസി യാത്രയ്ക്ക് 45, നോണ്‍ എസി യാത്രയ്ക്ക് 15 രൂപയും വരുന്ന സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ് ഈടാക്കില്ല.

ഇത് ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് നിരക്കിലെ കുറവും ട്രെയിന്‍ നമ്പറിലെ മാറ്റവും ഒഴിച്ചു നിര്‍ത്തിയാല്‍, സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമില്ല.

ലോകമാന്യതിലക് – തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം – പട്‌ന ട്രെയിനുകളും സാധാരണ എക്‌സ്പ്രസുകളായി മാറും.