Latestദേശീയം

പരാതി നൽകാനെത്തിയ 20കാരിക്ക് പൊലീസ് സ്റ്റേഷനില്‍ പീഡനം; 3 പേര്‍ അറസ്റ്റില്‍

ജംഷഡ്പൂര്‍: ജാര്‍ഖണ്ഡിലെ ഗംഭാരിയ പൊലീസ് സ്റ്റേഷനില്‍ 20കാരി പീഡനത്തിനിരയായ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. രണ്ട് കോണ്‍സ്റ്റബിള്‍മാരും ഒരു സബ് ഇന്‍സ്‌പെക്ടറുമാണ് അറസ്റ്റിലായിരിക്കുന്നത്. പ്രധാന പ്രതിയായ വയര്‍ലെസ് ഓപ്പറേറ്റര്‍ നീരജ് ലാഖ്‌റ, എസ്‌ഐ മനോജ് കുമാര്‍ സാഹു, കോണ്‍സ്റ്റബിള്‍ സന്തോഷ് റായ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 29ന് നടന്ന സംഭവത്തിന് പിന്നാലെ ശനിയാഴ്ച നീരജിനെ അറസ്റ്റ് ചെയ്തിരുന്നു.

ഞായറാഴ്ചയാണ് മറ്റ് രണ്ട് അറസ്റ്റുകള്‍ രേഖപ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എസ്പി മനോജ് സ്വര്‍ഗിയാരിയും വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. സംസ്ഥാനത്തെ സരൈയ്‌ക്കേല – ഖാര്‍സാവന്‍ ജില്ലയിലാണ് സംഭവം.അന്വേഷണത്തിന്റെ ഭാഗമായി 15 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും ഒരു ഹവീധാരും കോണ്‍സ്റ്റബിളും ഉള്‍പ്പെടും. ആദ്യഘട്ടത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സരൈയ്‌ക്കേല എസ്ഡിപിഒ അനുഭവ് ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.