വിനോദയാത്ര വിവാദവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം
കൽപ്പറ്റ: വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. മീനങ്ങാടി സ്കൂളിലെ പ്ലസ്ടു, പ്ലസ് വൺ വിദ്യാർത്ഥികളാണ് പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നത്. വിനോദയാത്ര വിവാദവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയതിനാണ് പ്രതിഷേധം. . വ്യക്തമായ കാരണമില്ലാതെയാണ് പ്രിൻസിപ്പലിനെ മാറ്റിയത് എന്നും പ്രിൻസിപ്പലിനെതിരായ നടപടി പിൻവലിക്കും വരെ സമരം തുടരുമെന്നുമാണ് വിദ്യാർത്ഥികളുടെ നിലപാട്.
