Latestകേരളം

കൊല്ലത്ത് മരുമകന്റെ ആക്രമണത്തിൽ അമ്മായിയമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു. ഭരണിക്കാവ് ബസ്റ്റാൻഡിനു സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമള (65) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. മരുമകൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ ശിവൻ (41) നെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം. ശിവനും ഭാര്യയായ രജനിയും മുതുപിലാക്കാട്ടാണ് താമസം. ഭർത്താവുമായി വഴക്ക് പതിവായതോടെ രജനി ഞായറാഴ്ച വൈകിട്ട് അമ്മ ശ്യാമളയുടെ വീട്ടിലെത്തി. ഇതറിഞ്ഞ് ശിവൻ പിന്നാലെ എത്തി രജനീയുമായും ശ്യാമളയുമായും വഴക്കുണ്ടാക്കി.

ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കെ പുലർച്ചെ മൂന്നിനാണ് മരണം സംഭവിച്ചത്. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട ശിവനെ മുതുപിലാക്കാട്ടുനിന്നും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.