നവംബർ 12 ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്
സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക ഓട്ടോ ടാക്സി പണിമുടക്ക് നവംബർ 12 വ്യാഴാഴ്ച നടക്കും. നാളെ (നവംബർ 11, ബുധനാഴ്ച) അർധരാത്രിയാണ് പണിമുടക്ക് ആരംഭിക്കുക. 24 മണിക്കൂർ പണിമുടക്ക് നടത്തുമെന്നാണ് സംയുക്ത തൊഴിലാളി യൂണിയൻ അറിയിച്ചിരിക്കുന്നത്. ഓട്ടോ-ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ഓട്ടോയുടെ മിനിമം നിരക്ക് 30 രൂപയിൽനിന്ന് 50 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. നാലുവർഷം മുമ്പാണ് അവസാനമായി ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിച്ചത്. അതിനുശേഷം 16 തവണ ഇന്ധനവില വർധിച്ചെന്നും ഇൻഷുറൻസ് പ്രീമിയം, നികുതി, വാഹനങ്ങളുടെ പരിശോധനാ ഫീസ് എന്നിവ ഉയർന്നെന്നും തൊഴിലാളി സംഘടനകൾ പറയുന്നു
