Latestകേരളം

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് അരി വില; പൊന്നിക്ക് 20 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് അരി വില. പൊന്നിക്ക് മൂന്ന് മാസത്തിനിടെ 20 രൂപയാണ് വര്‍ധിച്ചത്. ഇതിന് പുറമേ സവാളയ്ക്കും പഞ്ചസാരയ്ക്കും ചിലയിനം പച്ചക്കറികള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ഇതോടെ കുടുംബ ബജറ്റ് താളം തെറ്റുന്ന അവസ്ഥയിലാണ്.

വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ആവശ്യക്കാര്‍ ഉള്ള പൊന്നിയുടെ ചില്ലറ വില കിലോഗ്രാമിന് 80 രൂപ കടന്നിരിക്കുകയാണ്. ഒരുമാസത്തിനിടെ 20 രൂപയാണ് വര്‍ധിച്ചത്. വടക്കന്‍ കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊരു അരിയിനമായ കുറുവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. കിലോഗ്രാമിന് 46 രൂപയില്‍ നിന്ന് 55 രൂപയായാണ് കൂടിയത്. ജയ അരിയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. 42 രൂപയില്‍ നിന്ന് 50 രൂപയായാണ് വര്‍ധിച്ചത്. ബിരിയാണി അരിയ്ക്കും വില കൂടിയതായി കച്ചവടക്കാര്‍ പറയുന്നു.