നിയമസഭ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 10 വരെ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു
തിരുവനന്തപുരം: പുതുതായി ചില നിയമനിര്‍മ്മാണങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടി കേരള നിയമസഭ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 10 വരെ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുമ്പ് പാസ്സാക്കാത്ത ചില ബില്ലുകള്‍ക്കായാണ് പ്രത്യേക സെഷന് ചേരുന്നതെന്നും മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വിഡി സതീശന് അറിയിച്ചുമുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള കേരള സംസ്ഥാന കമ്മീഷന് മാര്‍ച്ച് 22 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ശുപാര്ശകളിന്മേല് സ്വീകരിച്ച നടപടിയും, സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളും, ചില നിര്‍ദേശങ്ങള്‍ സ്വീകരിക്കാതിരിക്കാനുള്ള കാരണങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. അത് നിയമസഭയുടെ മേശപ്പുറത്ത് വെക്കും.
കാസര്‍കോട്, വയനാട് 400 കെ വി പവര്‍ ട്രാന്സ്മിഷന് ലൈന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതിയ നഷ്ടപരിഹാര പാക്കേജ് കൊടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട്, സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വിഡി സതീശന് അറിയിച്ചു
