എൽപിഎസ്ടി സമരം: വളർമതിയുടെ ആരോഗ്യനില ഗുരുതരം
തിരുവനന്തപുരം: എൽപിഎസ്ടി സമരസമിതി നേതാവ് എസ് വളർമതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതർ. ശരീരത്തിലെ മഗ്നീഷ്യത്തിന്റെയും, സോഡിയത്തിന്റെയും അളവ് കുറവെന്ന് ഡോക്ടേഴ്സ്. ആശുപത്രിയിലും വളർമതി നിരാഹാരം തുടരുന്നു. വളർമതി നിരാഹാരം അവസാനിപ്പിക്കാതെ ചികിത്സയിൽ കാര്യമില്ലെന്ന് ജനറൽ ആശുപത്രി ആർഎംഒ വ്യക്തമാക്കി. വളർമതിയുടെ നിരാഹാരം ഇന്ന് ഇരുപതാം ദിവസത്തിലാണ്.
