ചെറിയ ഉള്ളിവില റെക്കോഡിലേക്ക്; കിലോയ്ക്ക് 200 രൂപ
കോയമ്പത്തൂര്‍: ചെറിയ ഉള്ളിക്ക് റെക്കോഡ് വില. മൊത്തവില കിലോയ്ക്ക് 180 രൂപയായി. 200 രൂപയാണ് ചില്ലറ വില്പനവില. വിപണിയില്‍ വരവ് കുറഞ്ഞതോടെ ദിവസേന വില കൂടുകയാണ്. ഒരുമാസമായി ചെറിയ ഉള്ളിയുടെ വില കൂടാന്‍ തുടങ്ങിയിട്ട്. അടുത്തിടെയാണ് 180 രൂപയിലെത്തിയത്. ഇങ്ങനെ പോയാല്‍ മൊത്തവില കിലോയ്ക്ക് 200 രൂപയാകുമെന്ന് കോയമ്പത്തൂര്‍ ടി കെ മാര്‍ക്കറ്റ് പച്ചക്കറി വ്യാപാരിസംഘം പ്രസിഡന്റ് എം രാജേന്ദ്രന് പറഞ്ഞു. ഡിസംബര്‍ പാതിയില്‍ അടുത്ത വിളവെടുപ്പ് തുടങ്ങുംവരെ വില കുറയാന്‍ സാധ്യതയില്ലെന്ന് രാജേന്ദ്രന് പറഞ്ഞു. സവാളയുടെ വിലയും കൂടിയിട്ടുണ്ട്. കിലോയ്ക്ക് 60 രൂപയാണ് മൊത്തവില
