ഹൈദരബാദിലെ ജോലി ഉപേക്ഷിച്ചു; ജയബാലകൃഷ്ണന്റെ തട്ടുകടയുമായി മകള്‍ ഭദ്രകീര്ത്തി
ജയബാലകൃഷ്ണന്റെ തട്ടുകട തുറന്ന് ഭാര്യയും മകളും. കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന് ഓടിച്ച കാര്‍ ഇടിച്ചു മരിച്ച ജയബാലകൃഷ്ണന്റെ തട്ടുകടയാണ് ഇന്നലെ മുതല്‍ ഭാര്യ ബിന്ദുവും മകള്‍ ഭദ്രകീര്ത്തിയും ചേര്‍ന്ന് തുറന്നത്.
ജയബാലകൃഷ്ണന്റെ ചിത്രത്തിന് താഴെ തിരി തെളിച്ചാണ് കടവീണ്ടും തുടങ്ങിയത്. ജയബാലകൃഷ്ണന്റെ മരണത്തോടെ കുടുംബത്തിന്റെ ജീവിതമാര്‍ഗവും ഏറെ പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് തട്ടുകട വീണ്ടും തുറക്കാന്‍ കുടുംബം തീരുമാനിച്ചത്. ജയബാലകൃഷ്ണന്‍ നല്‍കിയിരുന്ന ദോശയും ചമ്മന്തിയും ഓംലെറ്റും ചായയുമാണ് ഇന്നലെ വിളമ്പിയത്.
ഹൈദരബാദിലെ ജോലി തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ചാണ് ഭദ്രകീര്ത്തി കടയില്‍ നില്‍ക്കുന്നത്. കേസിന്റെ കാര്യങ്ങള്‍ കൃത്യമായി നോക്കുന്നുണ്ടെന്നും എതിര്‍ഭാഗത്ത് ജഡ്ജിയായതിനാല്‍ പ്ലാനിങ്ങോട് കൂടിയാണ് കേസ് നടത്തുന്നതെന്നും ഭദ്രകീര്ത്തി പറഞ്ഞു.
