കോടിയേരിയുടെ ഭാര്യാസഹോദരന്‍ എസ് ആര്‍ വിനയകുമാര്‍ CPIM വിടുന്നു
കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുന്‍ എംഎല്‍എ എംവി രാജഗോപാലന്റെ മകനുമായ എസ്ആര്‍ വിനയകുമാര്‍ സിപിഎം വിട്ടു. തിരുവനന്തപുരം കേശവദാസപുരം ബ്രാഞ്ച് അംഗമായിരുന്ന വിനയകുമാര്‍ ഇത്തവണ പാര്‍ട്ടി അംഗത്വം പുതുക്കിയില്ല. പാര്‍ട്ടിയില്‍ ‘പിണറായിസം’ മാത്രമാണ് നിലനില്‍ക്കുന്നതെന്നും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി മുന്നോട്ടുപോകുന്ന പാര്‍ട്ടിയില്‍ ഇനി തുടരുന്നതില്‍ അര്‍ഥമില്ലെന്നും കോടിയേരി ബാലകൃഷ്ണനോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്നുമാരോപിച്ചാണ് അംഗത്വം പുതുക്കാതിരുന്നതെന്ന് വിനയകുമാര്‍ പറഞ്ഞു.
