ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് എം എസ് ധോണി
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. അടുത്ത ഐപിഎൽ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ‘മെന്റർ’ (ഉപദേഷ്ടാവ്) റോളിലേക്ക് ധോണി മാറും. 2008-ൽ ആരംഭിച്ച ഐപിഎല്ലിലെ കളിക്കാരനും ഒരു ടീമും തമ്മിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ബന്ധത്തിനാണ് ഇതോടെ അവസാനമാകുന്നത്.
വിടവാങ്ങല്‍ മത്സരമില്ലാതെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ്. ചെന്നൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങിയ താരം എന്ന റെക്കോര്‍ഡും ധോണിയുടെ പേരിലാണ്. ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ അഞ്ചു ഐപിഎല്‍ കിരീടത്തിലാണ് മുത്തമിട്ടത്. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയവരുടെ പട്ടികയില്‍ അദ്ദേഹം ഒന്നാമതാണ്. അവസാന ഓവറുകളില്‍ കളി ജയിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം ഐപിഎല്ലിനോട് വിട പറയുന്നത്.
