സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് പുറത്തുവിട്ട പുതുക്കിയ നിരക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്.ഇതോടെ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന് 960 രൂപ കുറഞ്ഞ് വില 90,400 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വില 11,300 രൂപയാണ്.രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയായിരുന്നു വില. ഒരു പവന് 91,360 രൂപയായിരുന്നു രാവിലത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ സ്വർണവില ഔണ്‍സിന് 3,550 ഡോളറിനും വെള്ളി 40.70 ഡോളറിനും സമീപമാണ് വ്യാപാരം നടക്കുന്നത്. നവംബർ 10ന് ശേഷമുണ്ടായ ഏറ്റവും വലിയ ഇടിവുകള്‍ക്ക് പിന്നാലെയും വിപണിയില്‍ ശക്തമായ തിരിച്ചുകയറ്റം ഉണ്ടായിട്ടില്ല.
