കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്
തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിക്ക് എതിരായ സൈബർ ആക്രമണത്തിൽ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്. അധിക്ഷേപ പരാമർശം നടത്തിയ 80 വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ സഹിതമാണ് പരാതി. കെപിസിസി ജനറൽ സെക്രട്ടറിയും മാധ്യമ വിഭാഗം ചെയർപേഴ്സണുമായ അഡ്വക്കേറ്റ് ദീപ്തി മേരി വർഗീസാണ് പരാതി നൽകിയത്.
വ്യാജ പേരുകളിലും തിരിച്ചറിയൽ വിവരങ്ങൾ വ്യക്തമല്ലാത്തതുമായ 80ൽ പരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് ഒരേ സ്വഭാവത്തിലുള്ള ആരോപണങ്ങളും തെറ്റായ വിവരങ്ങളും ആസൂത്രിതമായി പ്രചരിപ്പിക്കുന്നുവെന്ന് പരാതി. വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് നടത്തുന്ന ഇത്തരം പ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്തണം. യഥാർത്ഥ വ്യക്തികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നുമാണ് പരാതിയിലെ ആവശ്യം.
