റാസൽഖൈമ വാഹനാപകടം; മരിച്ചവരിൽ തലശ്ശേരി സ്വദേശിയും
ദുബായ്: റാസല്‍ഖൈമയിലെ അല്‍ വതര് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരില്‍ മലയാളികളും. തലശ്ശേരി സ്വദേശി സങ്കീര്‍ത്ത സുരേഷ് (26) , മട്ടന്നൂർ സ്വദേശിയായ മറ്റൊരാൾ എന്നിവർ മരിച്ചതായി സ്ഥിരീകരിച്ചു.
മരിച്ച രണ്ടാമത്തെയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. അപകടത്തില്‍ കൂടുതൽ മലയാളികൾ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. അപകടത്തില്‍ മരിച്ച 13 പേരെയും തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണ്. പരിക്കേറ്റ 26 പേരില്‍ 12 പേര് ആശുപത്രി വിട്ടു. മലയാളിയടക്കം രണ്ട് ഇന്ത്യക്കാരുടെ മൃതദേഹമാണ് ഇതുവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാര്‍ (31) ആണ് മരിച്ച മറ്റൊരു ഇന്ത്യക്കാരന്.
