Latestകേരളം

സിഎംആര്‍എല്‍-എക്‌സാലോജിക്  കേസില്‍ പിണറായിക്ക് ആശ്വാസം; ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു. ഡിസംബര്‍ 15 വരെയാണ് സ്റ്റേ നീട്ടിയത്. നേരത്തെയുള്ള സ്റ്റേ ഉത്തരവിന്റെ കാലാവധി അനസാനിരിക്കാനിരിക്കെയാണ് ജസ്റ്റിസ് ദേവരാമചന്ദ്രന്‍ ഉള്‍പ്പെട്ട ബെഞ്ച് കേസ് പരിഗണിച്ചത്. ഡിസംബര്‍ 15ന് ശേഷം ഇതേ ബെഞ്ച് വീണ്ടും കേസ് പരിഗണിക്കും.

മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് കഴിഞ്ഞ മാസമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. എഫ്‌ഐആറിലെ തുടര്‍നടപടികള്‍ തടഞ്ഞ ഡിവിഷന്‍ ബെഞ്ച്, അന്വേഷണം നിര്‍ത്തിവെക്കാനും ഇടക്കാല ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി. വീണ, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഡിവിഷന്‍ ബെഞ്ച് നടപടിയെടുത്തത്.