Latestകേരളം

സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് വീണു; ലോറി കയറിയിറങ്ങി സ്കൂട്ടര്‍ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

എറണാകുളം: ഇരുമ്ബനത്ത് സ്‌കൂട്ടര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു. ഇരുമ്ബനം മനയ്ക്കപ്പടിക്കു സമീപം കുഴിവേലില്‍ വീട്ടില്‍ പരേതനായ ഷാജിയുടെയും ഉമാദേവിയുടെയും മകള്‍ ശ്രീലക്ഷ്മി (23) യാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 8.30-ഓടെ വടക്കേ ഇരുമ്ബനം എച്ച്‌പി പെട്രോള്‍ പമ്ബിനടുത്ത് ഷാപ്പുപടി സ്റ്റോപ്പിലായിരുന്നു അപകടം. ശ്രീലക്ഷ്മി സഞ്ചരിച്ച സ്‌കൂട്ടര്‍ സമാന ദിശയില്‍ സഞ്ചരിച്ച ഗ്യാസ് സിലിന്‍ഡര്‍ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു.

എതിര്‍ദിശയില്‍ വന്ന കാര്‍ സ്‌കൂട്ടറില്‍ തട്ടിയതാകാം അപകട കാരണമെന്ന് പറയുന്നു. തലയിലൂടെ ലോറിയുടെ ടയര്‍ കയറിയിറങ്ങിയ യുവതി തല്‍ക്ഷണം മരിച്ചു.

കാക്കനാടുള്ള ആബാ സോഫ്റ്റിലെ ജീവനക്കാരിയായ ശ്രീലക്ഷ്മി രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. സഹോദരന്‍: ശ്രീക്കുട്ടന്‍.