Latestദേശീയം

പശ്ചിമേഷ്യൻ സംഘര്‍ഷം; ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിയതായി എയര്‍ ഇന്ത്യ

ഡൽഹി ഡല്‍ഹി: ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതായി എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി.മേയ് 31 വരെയാണ് സർവീസുകള്‍ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചത്.

ന്യൂഡല്‍ഹി-ടെല്‍ അവീവ് റൂട്ടിലെ വിമാന സർവീസുകളാണ് നിർത്തലാക്കിയത്. ടെല്‍ അവീവ് റൂട്ടിലെ മിക്ക മുൻനിര വിമാനക്കമ്പനികളും സർവീസുകള്‍ നിർത്തിവച്ചിരിക്കുകയാണ്. നിലവില്‍ എല്‍അല്‍, ഇസ്രാഎയർ, അർകിയ, എയർ ഹൈഫ തുടങ്ങിയ ഇസ്രയേലി വിമാനക്കമ്പനികള്‍മാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നത്