ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു. പള്ളാത്തുരുത്തിയില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം നടന്നത്. ഉഗ്ര ശബ്ദത്തോടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബോട്ടിനുള്ളില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. നാട്ടുകാരും ഫര്‍ഫോഴ്സും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ‘ലേക്സ് ആന്‍ഡ് ലഗൂണ്‍’സിന്റെ ബോട്ടുകള്‍ക്കാണ് തീപിടിച്ചത്.
