Latestകണ്ണൂര്‍

റാഗിങ്ങ്: ആറ് വിദ്യാർത്ഥികൾക്കെതിരെ കേസ്

ചക്കരക്കൽ അഞ്ചരക്കണ്ടിയിലെ ദന്തൽ കോളേജിൽ ഒന്നാം വർഷ ബി ഡി എസ് വിദ്യാർത്ഥിനിയെ റാഗിങ്ങിന് വിധേയമാക്കിയ സംഭവത്തിൽ ആറ് സീനിയർ ഫാർമസി വിദ്യാർത്ഥികൾക്ക് എതിരെയുള്ള പരാതിയിൽ പോലീസ് കേസെടുത്തു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഫാർമസി കോഴ്സിന് പഠിക്കുന്ന കണ്ടാലറിയാവുന്ന ആറ് സീനിയർ വിദ്യാർത്ഥികൾക്ക് എതിരെയാണ് കേസെടുത്തത്. 1998-ലെ റാഗിങ്ങ് നിരോധന നിയമം ഉൾപ്പെടെയുളള വകുപ്പുകൾ ചേർത്ത് ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.