ആറളം ഫാമിൽ കാട്ടാന ആക്രമണം; വനംവകുപ്പിന്റെ ജീപ്പ് തകർത്തു, അഞ്ച് ജീവനക്കാർക്ക് പരിക്ക്
കണ്ണൂർ : ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പിന്റെ ജീപ്പ് തകർന്നു. സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന അഞ്ച് വനംവകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പട്രോളിംഗ് നടത്തുന്നതിനിടെ വനംവകുപ്പിന്റെ ജീപ്പിന് നേരെ കാട്ടാന ഓടിയെത്തി വാഹനം തകർക്കുകയായിരുന്നു. ആന പാഞ്ഞുവരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ സമയോചിതമായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങി മാറിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തെ തുടർന്ന് പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
