കണ്ണൂർ ചാലയിൽ കെ.എസ്.ആർ.ടി.സി ബസ് മതിലിൽ ഇടിച്ചു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
കണ്ണൂർ : ചാല ബൈപാസിൽ അണ്ടർപാസിന് സമീപം നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് കോൺക്രീറ്റ് മതിലിൽ ഇടിച്ച് അപകടം. വെള്ളിയാഴ്ച രാവിലെ നടന്ന അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു.
അപകടത്തെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ ചാലയിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
\അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
