പാലക്കാട് അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു
അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് ഊരിലെ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.ഊരില്‍ തന്നെ താമസിക്കുന്ന ഈശ്വരൻ തന്നെയാണ് വെട്ടിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവ ശേഷം ഈശ്വരൻ കടന്നു കളഞ്ഞു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
