Latestകേരളം

പാലക്കാട് വീട്ടില്‍ പൊട്ടിത്തെറി : യുവതിയടക്കം 2 പേര്‍ക്ക് പരിക്ക്, ഒരാള്‍ ഗുരുതരാവസ്ഥയില്‍

പാലക്കാട് പുതുനഗരം മാങ്ങോട് വീട്ടില്‍ പൊട്ടിത്തെറി. പൊട്ടിത്തെറിയില്‍ സഹോദരങ്ങളായ ശെരിഫ് (40), സഹോദരി ഷഹാന (28) എന്നിവർക്ക് പരിക്കേറ്റു.ഇതില്‍ ശരീഫിന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരേയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് പുതുനഗരം മാങ്ങോട് ഉച്ചയ്ക്കായിരുന്നു സംഭവം.

വീട്ടില്‍ പൊട്ടിത്തെറി ഉണ്ടായി തീ ആളിക്കത്തുകയായിരുന്നു.പരിക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശരീഫിനെ അവിടെ നിന്നും തൃശൂർ മെഡിക്കല്‍ കോളേജ് ആശുപതിയിലേക്ക് മാറ്റി. ശരീഫിൻ്റെ ശരീരത്തില്‍ പൊള്ളലിന് സമാനമായ മുറിവുകളുണ്ടെന്ന് പൊലീസ് പറയുന്നു