ഫോറൻസിക് വിദഗ്ധ ഡോക്ടർ ഷേർളി വാസു അന്തരിച്ചു
കോഴിക്കോട് : ഫോറൻസിക് വിദഗ്ധ ഡോക്ടർ ഷേർളി വാസു അന്തരിച്ചു.68 വയസായിരുന്നു. നെഞ്ച് വേദനയെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരണം സംഭവിച്ചത്. കോഴിക്കോട് മായനാട് സ്വദേശിയാണ്.
സംസ്ഥാനത്തെ ആദ്യ വനിതാ ഫോറൻസിക് സർജൻ ആണ്.2017ല്‍ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചിട്ടുണ്ട്. ഫൊറൻസിക് മെഡിസിൻ വിഭാഗത്തില്‍ 1981ല്‍ ഔദ്യോഗിക സേവനമാരംഭിച്ച ഡോ. ഷെർളി വാസു രണ്ടു വർഷം തൃശൂരിലും വകുപ്പു മേധാവിയായിരുന്നിട്ടുണ്ട്.കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറൻസിക് വിഭാഗം മുൻ മേധവിയായിരുന്നു.
