Latestകേരളം

പാലക്കാട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയിലാണ് നാട്ടുകാർ മൃതദേഹം കണ്ടത്.പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി അർജുനാണ്(36) മരിച്ചത്. ഉദ്യോഗസ്ഥൻ അന്നേ ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞിരുന്നെന്നാണ് ലഭിക്കുന്ന വിവരം. മരണ കാരണം വ്യക്തമല്ല. ഷൊർണൂരിലെ സ്വകാര്യകെട്ടിടത്തിന് മുന്നിലാണ് മൃതദേഹം കണ്ടത്.

തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഷൊർണൂരിലെ പൊലീസ് ക്വട്ടേഴ്സിലാണ് അർജുൻ താമസിക്കുന്നത്. ഷൊർണൂർ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.