Latestകേരളം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‌ ഇടക്കാല ജാമ്യം

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ ആർ സുഗതന് ഇടക്കാല ജാമ്യം. സത്യപ്രതിഞ്ജ ചടങ്ങിൽ പങ്കെടുക്കാനായി ജൂലൈ 13 ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് നെടുമങ്ങാട് കോടതി ആർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചത്. നെടുമങ്ങാട് സെക്കൻ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.