Latestകേരളം

ഫ്രീഡം ഓഫർ 30 വരെ: ഒരു രൂപയ്ക്ക് ബിഎസ്എൻഎൽ പ്രീപെയ്‌ഡ് മൊബൈൽ കണക്ഷൻ

കണ്ണൂർ:-ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി വീണ്ടും ഒരു രൂപയ്ക്ക് ഫ്രീഡം പ്ലാൻ ഓഫർ 30 വരെ.
ഒരു രൂപയ്ക്ക് പുതിയ പ്രീപെയ്ഡ് മൊബൈൽ കണക്ഷൻ വഴി സ്വദേശീയ 4ജി നെറ്റ്‌വർക്ക് ലഭിക്കും.

കൂടാതെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഡാറ്റ, ദിവസം 100 എസ്എംഎസ്, കാലാവധി 30 ദിവസം എന്നിങ്ങനെയാണ് ആനുകൂല്യം. സിം കാർഡ് സൗജന്യമാണ്.
പുതിയ കണക്ഷൻ എടുക്കുന്നവർക്കും മറ്റ് ഓപ്പറേറ്റർമാരിൽ നിന്ന് ബി എസ് എൻ എല്ലിലേക്ക് മാറുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.

ബിഎസ്എൻഎല്ലിലേക്ക് മാറാൻ PORT <സ്പേസ്> മൊബൈൽ നമ്പർ എന്ന രീതിയിൽ 1900 എന്ന നമ്പറിലേക്ക് എസ്എംഎ സ് അയക്കുക.
വിശദ വിവരങ്ങൾക്ക് ബി എസ് എൻ എൽ കസ്റ്റമർ സർവീസ് സെൻ്ററുകളെ സമീപിക്കുക. ഹെൽപ് ലൈൻ: 1503, 18001801503. www.bsnl.co.in