തളിപ്പറമ്പ്: പയ്യന്നൂർ ധനരാജ് വധക്കേസിൽ നവംബർ 23ന് വിധി പ്രഖ്യാപിക്കും. കേസിൽ 20 ആർഎസ്എസ് പ്രവർത്തകരാണ് പ്രതികൾ.
തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പ്രഖ്യാപിക്കുക. 2016 ജൂലൈ 11നാണ് രാമന്തളിയിൽ വെച്ച് സി.വി. ധനരാജ് കൊല്ലപ്പെട്ടത്.