Latestഗൾഫ്

ഖത്തറില്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും പൊടിപടലങ്ങള്‍ക്കും സാധ്യത

ഖത്തറില്‍ ഏപ്രില്‍ 15, 16 (ബുധൻ, വ്യാഴം) ദിവസങ്ങളില്‍ ശക്തമായ കാറ്റിനും പൊടിപടലങ്ങള്‍ക്കും സാധ്യതയുള്ളതായി ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.വടക്കുപടിഞ്ഞാറൻ ദിശയില്‍ നിന്ന് വീശുന്ന കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമാകാൻ സാധ്യതയുണ്ട്. പൊടിപടലങ്ങള്‍ കാരണം റോഡുകളില്‍ കാഴ്ചപരിധി ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഈ സമയത്ത് കടല്‍ പ്രക്ഷുബ്ധമാകാനും തിരമാലകള്‍ ഉയരാനും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നതും ബീച്ചുകളിലെ വിനോദങ്ങളും ഒഴിവാക്കണമെന്നും മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചു.