മുൻ ഡിജിപി ശ്രീലേഖക്ക് ശാസ്തമംഗലത്ത് മിന്നും ജയം
തിരുവനന്തപുരം കോർപ്പറേഷനില്‍ മിന്നും വിജയം നേടി റിട്ട. ഡിജിപി ശ്രീലേഖ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിവാദത്തില്‍ പെട്ടിട്ടും ശ്രീലേഖ വിജയിച്ചു എന്നത് ശ്രദ്ധയമായ കാര്യമാണ്.ശാസ്തമംഗലം വാർഡില്‍ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ വിജയിച്ചത്.
എല്‍ഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോല്‍പ്പിച്ചാണ് ശ്രീലേഖ ജയിച്ചത്. റിട്ടയേർഡ് ഡിജിപിയും കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിവാദത്തില്‍പ്പെട്ടിരുന്നു. പ്രചാരണത്തിനിടെ പേരിനൊപ്പം ‘ഐ.പി.എസ്’ എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുയർന്നിരുന്നു. പിന്നാലെ, തെരഞ്ഞെടുപ്പ് ദിനം വ്യാജ സർവേ ഫലം പ്രചരിപ്പിച്ചും വിവാദത്തില്‍പ്പെട്ടു.
