മലയാളി വിദ്യാര്‍ത്ഥിയെ കൊല്‍ക്കത്തയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി
എറണാകുളം: മലയാളി വിദ്യാർത്ഥിയെ കൊല്‍ക്കത്തയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി.കൊച്ചി പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിൻ ആണ് മരിച്ചത്. പശ്ചിമ ബംഗാള്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കല്‍ സയൻസ് ( കൊല്‍ക്കത്ത)ഒന്നാംവർഷ വിദ്യാർഥിയാണ് മരിച്ച ജുവല്‍ ജോസ്. അതേസമയം കൊച്ചിയിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
