Latestകണ്ണൂര്‍

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ വൻ സുരക്ഷാ വീഴ്ച; ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബം​ഗ്ലാദേശുകാരൻ

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ വ്യാ​ജ രേ​ഖ​ക​ളു​മാ​യി ജോ​ലി ചെ​യ്ത ബം​ഗ്ലാ​ദേ​ശു​കാ​ര​ന്‍ പി​ടി​യി​ൽ. ഇ​ന്ത്യ​ൻ പൗ​ര​നെ​ന്ന് തെ​ളി​യി​ക്കു​ന്ന വ്യാ​ജ രേ​ഖ​കൾ ഇയാളിൽ നിന്നു പിടിച്ചെടുത്തു.

വ്യാ​ജ ആ​ധാ​ർ കാ​ർ​ഡി​ൽ ബി​പ്ല​ബ് സോ​റ​ൻ (32) എ​ന്ന പേരാണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് പൊ​ലീ​സി​ന്‍റെ പേ​രി​ലു​ള്ള വ്യാ​ജ പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​യാ​ൾ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഒരു വർ‌ഷമായി നാവിക സേനയുടെ ലോൺട്രി വിഭാ​ഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ

രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് ബം​ഗ്ലാദേശ് പൗരനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കും.