ഏഴിമലയിലെ പാസിങ് ഔട്ട് പരേഡിൽ രാഷ്ട്രപതി മുഖ്യാതിഥി
കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ 28ന് നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി പങ്കെടുക്കും.
അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 400-ലധികം ഓഫീസർ ട്രെയിനികൾ പരേഡിൽ ഉണ്ടാകും.
വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഓഫീസർ ട്രെയിനികൾക്ക് മെഡൽ സമ്മാനിക്കും. രാഷ്ട്രപതി 27ന് ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കും.
