Latestകേരളം

യാത്രാതിരക്ക് കുറയ്ക്കാൻ തിരുവനന്തപുരം-മംഗ്ളൂരു റൂട്ടിൽ ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

കണ്ണൂർ: തിരുവനന്തപുരം- മംഗളൂരു ജങ്ഷൻ ഫെസ്‌റ്റിവൽ പ്രത്യേക ട്രെയിൻ (06093) ശനി രാവിലെ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും.

രാത്രി 7.45ന് മംഗളൂരു ജങ്ഷനിൽ എത്തിച്ചേരും. കോഴിക്കോട്ട് പകൽ 3.30നും കണ്ണൂരിൽ വൈകിട്ട് 4.35നും കാസർകോട്ട് വൈകിട്ട് 5.45നും എത്തും.

തിരിച്ച് 06094 നമ്പർ ട്രെയിൻ മംഗളൂരു ജങ്ഷനിൽ നിന്ന് ശനി രാത്രി 8.40 ന് പുറപ്പെടും. കാസർകോട്ട് 9.19, കണ്ണൂർ 10.52, കോഴിക്കോട് 12.22 എന്നീ സമയങ്ങളിലെത്തും. ഞായർ രാവിലെ 10.15 ന് തിരുവനന്തപുരത്തെത്തും