എന്റെ പൊന്നെ.. ഇത് എങ്ങോട്ടാ… കുതിച്ചുയർന്നു സ്വർണ വില
സ്വർണവില സർവകാല റെക്കോർഡില്‍. ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് 80880 രൂപയായി. ഇന്ന് മാത്രം സ്വർണത്തിന് 1000 രൂപ കൂടി.ഒരു ഗ്രാമ സ്വർണത്തിന് 10110 രൂപയായാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 79880 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. സെപ്തംബര്‍ 1-ാം തീയതി രേഖപ്പെടുത്തിയ 77,460 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില
