Latestകേരളം

നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനായെത്തിയ അമ്മ ട്രെയിനില്‍ അടിപെട്ട് മരിച്ചു

കൊട്ടാരക്കര : നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനായെത്തിയ അമ്മ ട്രെയിനില്‍ അടിപെട്ട് മരിച്ചു. കടയ്ക്കല്‍ സ്വദേശിനി മിനി (42)ആണ് മരിച്ചത്.കൊട്ടാരക്കര റയില്‍വേ സ്റ്റേഷനില്‍ 5:30 നായിരുന്നു സംഭവം.

സേലത്ത് വിനായക കോളേജിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ആയിരുന്ന മകള്‍ നിമിഷയെ വേളാങ്കണ്ണി ട്രെയിനില്‍ കോളേജിലേയ്ക്ക് യാത്ര അയയ്ക്കാൻ ഭർത്താവ് ഷിബുവുമൊത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു മിനി.

മകളുടെ ബാഗുകളും മറ്റും ട്രെയിനില്‍ ഇരിപ്പടത്തിനു സമീപം വച്ച ശേഷം ഇറങ്ങുമ്ബോള്‍ ട്രെയിൻ മുന്നോട്ട് നീങ്ങുകയായിരുന്നു. വാതില്‍പടിയില്‍ നിന്നും ചാടിയ മിനി ട്രെയിനിന് അടിയില്‍പ്പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.