Latestകേരളം

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന.

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 59,600 രൂപയായി. 480 രൂപയാണ് കൂടിയത്. ഗ്രാമിനാകട്ടെ 7450 രൂപയുമായി. മൂന്നാഴ്ചക്കിടെ 3,280 രൂപയാണ് കൂടിയത്. ഡിസംബർ 10ന് 56,320 രൂപയായിരുന്നു പവന്റെ വില.

രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ വില 80253 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡിന് ട്രോയ് ഔൺസിനു 2,715.22 ഡോളർ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.