സ്വർണവിലയിൽ ഇന്ന് വർധനവ്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. തുടർച്ചയായ അഞ്ചുദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവില തിരിച്ചുകയറുന്നത്. ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 135 രൂപയാണ് കൂടിയത്. 14,040 രൂപയാണ് വിപണിവില. ഒരു പവന് 1080 രൂപയാണ് കൂടിയത്. 1,12,320 രൂപയാണ് വിപണിവില.
24 കാരറ്റ് സ്വർണത്തിനും വില കൂടി. പവന് 147 രൂപ കൂടി 15,316 രൂപയായി. ഒരു പവന് 1,22,528 രൂപയായി.
കഴിഞ്ഞ അഞ്ചുദിവസത്തിനിടെ സ്വർണവിലയിൽ 3000 രൂപയുടെ ഇടിവാണ് ഉണ്ടായത്. അതാണ് ഇന്നുമുതൽ തിരിച്ചുകയറുന്നത്. ഡോളറിന്റെ ശക്തി വർധിച്ചതും അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവും സ്വർണത്തിന് സമ്മർദ്ദം സൃഷ്ടിക്കുകയാണ്. സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്ന സ്വർണത്തിലേക്ക് വരുന്ന ഡിമാൻഡും ഇപ്പോൾ അല്പം മന്ദഗതിയിലാണ്. അമേരിക്കയിൽ തൊഴിലവസരങ്ങൾ മെച്ചപ്പെടുകയും അടിസ്ഥാന പലിശനിരക്ക് സമീപഭാവിയിലെങ്ങും കുറയില്ലെന്ന നിരീക്ഷണങ്ങൾ ഉയരുകയും ചെയ്തതോടെ അന്തരാഷ്ട്ര സ്വർണവില കഴിഞ്ഞ വ്യാപാരസെഷനിൽ വൻ ഇടിവ് നേരിട്ടിരുന്നു
